ഈ ദശാബ്ദത്തിലെ പട്ടിക പ്രഖ്യാപിച്ച് വിസ്ഡന്‍; ഇന്ത്യയില്‍ നിന്ന് വിരാട് കോഹ്‌ലി മാത്രം

ദശാബ്ദത്തിലെ പട്ടിക പ്രഖ്യാപിച്ച് വിസ്ഡന്‍. മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും സ്ഥാനം പിടിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ഡ്വെല്‍ സ്റ്റെയ്ന്‍, ഡിവില്ലേഴ്സ്, ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, വനിതാ ഓള്‍ റൗണ്ടര്‍ എല്ലീസ് പെറി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് താരങ്ങല്‍.

വര്‍ഷം കൂടും തോറും വീര്യം കൂടി വരുന്നതും വെല്ലുവിളികള്‍ കൂടും തോറും ആവേശമേറുന്ന കളിക്കാരനെന്നാണ് കോലിയെ വിസ്ഡന്‍ വിശേഷിപ്പിച്ചത്. കോഹ്‌ലി 2014ലെ ഇംഗ്ലണ്ട് പര്യടനം മുതല്‍ കഴിഞ്ഞ നവംബറിലെ ബംഗ്ലാദേശിനെതിതായ ടെസ്റ്റ് വരെ 63 ശരാശരിയിലാണ് കോഹ്‌ലി റണ്‍സ് നേടിയിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും അമ്പതിലധികം ശരാശരിയോടെ നിലവില്‍ കളിക്കുന്ന ഏക താരം കൂടിയാണ് കോലി. അടുത്തകാലത്ത് സ്റ്റീവ് സ്മിത്ത് മാത്രമാണ് കുറച്ചെങ്കിലും കോലിക്ക് ഭീഷണിയായത് എന്നും വിഡ്സന്‍ വ്യക്തമാക്കുകയുണ്ടായി.

Top