ആന്റിഗ്വ: ഹെല്‍മറ്റ് തനിക്കിണങ്ങില്ല. അതുകൊണ്ടാണ് അത് ഒഴിവാക്കിയതെന്ന് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്സ്. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി റിച്ചാര്‍ഡ്സും വിരാട് കോഹ്ലിയും തമ്മില്‍ നടന്ന് അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഹെല്‍മെറ്റ് ധരിക്കാതെ ഇത്ര നിര്‍ഭയനായി ച്യൂയിഗംവും ചവച്ച് എങ്ങനെ ബാറ്റ് ചെയ്യാനായി എന്നതായിരുന്നു വിരാടിന്റെ ആദ്യ ചോദ്യം. ഹെല്‍മെറ്റ് ഇണങ്ങാത്തതിനാലാണ് വെസ്റ്റിന്‍ഡീസ് താരം അതൊഴിവാക്കിയത്. പകരം മെറൂണ്‍ തൊപ്പി വെച്ച് കളിക്കും. അത് അഭിമാനമായിട്ടാണ് അദ്ദേഹം കാണുന്നത്.
ഇനി ബൗണ്‍സറേറ്റ് പരിക്കേറ്റാലും അതിനെ അതിജീവിക്കാമെന്ന ആത്മവിശ്വാസമുണ്ടയാരുന്നെന്നും വിന്‍ഡീസ് താരം പറയുന്നു. എന്റെ കഴിവുകള്‍ അതിന്റെ പരമാവധിയില്‍ പുറത്തെടുക്കുകയായിരുന്നു ലക്ഷ്യമെന്നും റിച്ചാര്‍ഡ്സ് കൂട്ടിച്ചേര്‍ത്തു.