എന്റെ ജീവിതത്തില്‍ ഞാന്‍ സ്വീകരിച്ച ഏറ്റവും വലിയ സമ്മാനം: കൊഹ്‌ലിയെ പ്രശംസിച്ച് മുഹമ്മദ് സിറാജ്

virat

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് സഹതാരം മുഹമ്മദ് സിറാജിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി നായകന്‍ വിരാട് കൊഹ്‌ലി. ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സിനെതിരെ ബംഗളൂരുവില്‍ മത്സരം നടന്നപ്പോഴാണ് കൊഹ്‌ലി യുവതാരം സിറാജിന്റെ വീട്ടിലെത്തിയത്. ബംഗളൂരു ടീം അംഗങ്ങളായ പാര്‍ത്ഥീവ് പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, മന്‍ദീപ് സിംഗ് എന്നിവര്‍ക്കൊപ്പമാണ്
കൊഹ്‌ലി എത്തിയത്.

Thank you VK Bhaiyya @virat.kohli ?????? The BEST-EST gift I have ever received in my life ??

A post shared by Mohammed Siraj (@mohammedsirajofficial) on

നന്ദി വിരാട് ഭയ്യാ..എന്റെ ജീവിത്തില്‍ ഞാന്‍ സ്വീകരിച്ച ഏറ്റവും വലിയ സമ്മാനം എന്നായിരുന്നു സിറാജ് ചിത്രത്തിന് അടിക്കുറിപ്പെഴുതിയത്. താരങ്ങളെ രുചികരമായ ഹൈദരാബാദ് ബിരിയാണി നല്‍കിയാണ് സിറാജും കുടുംബവും സ്വീകരിച്ചത്.

സിറാജും കുടുംബവും കൊഹ്‌ലിക്കൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സിറാജിന്റെ വീട്ടില്‍ നിലത്തിരുന്നു ബിരിയാണി കഴിക്കുന്ന കൊഹ്‌ലിയുടെ ലാളിത്യത്തെ ക്രിക്കറ്റ് ലോകം ഏറെ പ്രശംസിക്കുകയും ചെയ്തു.

Top