വിരാട് കോലിക്ക് ഇന്ന് 35-ാം പിറന്നാള്‍, അര്‍ധ സെഞ്ച്വറിയിലേക്ക് ഒരു സെഞ്ച്വറി ദൂരം മാത്രം!

ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് വിരാട് കോലിക്ക് ഇന്ന് 35-ാം പിറന്നാള്‍. ടി20 ലോകകപ്പില്‍ അതിഗംഭീര പ്രകടനം നടത്തുന്ന കോലി ഇത്തവണ ഓസ്ട്രേലിയയിലാണ് തന്റെ 35-ാം ജന്മദിനം ആഘോഷിക്കുന്നത്. തന്റെ സംഭവബഹുലമായ 14 വര്‍ഷത്തെ കരിയറില്‍, ടീം ഇന്ത്യയെ അവിശ്വസനീയമായ വിജയങ്ങളിലേക്ക് നയിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.

നിലവില്‍ ഏകദിനത്തില്‍ 48 സെഞ്ച്വറികളാണ് വിരാട് കോലിയ്ക്കുള്ളത്. 49 സെഞ്ച്വറികളുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ വേണ്ടത് ഒരു സെഞ്ച്വറി കൂടി മാത്രം. ഇന്ന് പിറന്നാള്‍ ദിനത്തില്‍ തന്നെ കോലി ഈ നേട്ടത്തിലേക്കെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു സെഞ്ച്വറി കൂടി അടിച്ചാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡും ആദ്യമായി സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി എന്ന റെക്കോഡും കോലിയുടെ പേരിലാകും.

2008ലെ അണ്ടര്‍ 19 ലോകകപ്പാണ് കോലിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വഴിതുറന്നത്. കോലി നായകത്വത്തില്‍ ഇന്ത്യ ലോകകപ്പ് ജേതാക്കളായി. ആറ് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറി ഉള്‍പ്പടെ 235 റണ്‍സ് കോലി അടിച്ചുകൂട്ടി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്കായി നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണിത്. മാസങ്ങള്‍ക്കുള്ളില്‍ കോലിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഇന്ത്യയുടെ നെടുംതൂണായി വിരാട് കോലി മാറുന്നതിന് കാലം സാക്ഷി.

Top