വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് ബാല്യകാല പരിശീലകന്‍

വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് ബാല്യകാല പരിശീലകന്‍ രാജ് കുമാർ ശര്‍മ്മ. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതോടെ കോലി കുറേക്കൂടി ഫ്രീയാകുമെന്നും അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെ തുണയ്ക്കുമെന്നും മുന്‍ രഞ്ജി താരം കൂടിയായ രാജ്കുമാര്‍ പറഞ്ഞു.

‘അദ്ദേഹം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി ബാറ്റ്‌സ്മാനായിത്തന്നെ കളിക്കണം. അത് അദ്ദേഹത്തിനു ഗുണം ചെയ്യും. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇത് അദ്ദേഹത്തെ സഹായിക്കും.”- അദ്ദേഹം പറഞ്ഞു.

ഐസിസി ട്രോഫികളില്ല എന്നത് ഒരു കുറവല്ല എന്നും രാജ്കുമാര്‍ ശര്‍മ്മ വ്യക്തമാക്കി. കോലി മൂന്ന് ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ്. എത്ര ഐസിസി ട്രോഫികള്‍ നേടിയെന്ന് പരിഗണിച്ച് ഒരു ക്യാപ്റ്റനെ വിലയിരുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top