ഐപിഎല്ലിന് ശേഷം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങി വിരാട് കോഹ്‌ലി

വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക്. പ്രമുഖ കൗണ്ടി ക്ലബ്ബായ സറേയ്ക്ക് വേണ്ടിയാണ് കൊഹ്‌ലി കളത്തിലിറങ്ങുന്നത്.

ഹാംപ്‌ഷെയര്‍, സോമര്‍സെറ്റ്, യോര്‍ക്ക്‌ഷെയര്‍ ടീമുകള്‍ക്കെതിരാണ് ജൂണ്‍ 9 മുതല്‍ 28 വരെയുള്ള കാലയളവില്‍ മത്സരം നടക്കുന്നത്. ഇതേതുടര്‍ന്ന്‌ ജൂണ്‍ 14 ന് അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരം കോഹ്‌ലിക്ക് നഷ്ടമാകും. യോര്‍ക്ക്‌ഷെയറിനായി ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയും കളിക്കുന്നുണ്ട്. ഇതോടെ ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനും വേദിയൊരുങ്ങും. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച കോഹ്‌ലി 13.40 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്.

Top