രാജ്യംവിടല്‍ പരാമര്‍ശം; വിരാട് കൊഹ്‌ലിക്ക് താക്കീതുമായി ബിസിസിഐ

kohli

മുംബൈ: രാജ്യംവിടല്‍ പരാമര്‍ശത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് താക്കീതുമായി ബിസിസിഐ. ഇന്ത്യന്‍ നായകനെന്ന വിനയത്തോടെ പെരുമാറണമെന്നാണ് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കൊഹ്‌ലിക്ക് മുന്നറിയിപ്പ് നല്‍കിയത്.

ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കൊഹ്‌ലിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യം വിടണമെന്ന കൊഹ്‌ലിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. ആരാധകനും വിഷയത്തില്‍ രംഗത്തെത്തിയിരുന്നു.

‘നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. രാജ്യത്ത് നിന്ന് മാറി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളെ ആരാധിക്കുന്നത് എന്തിനാണ്..’ ഇതായിരുന്നു ആരാധകന് കൊഹ്‌ലി നല്‍കിയ മറുപടി. ഇതില്‍ വിശദീകരണവുമായി കോലി രംഗത്തെത്തിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറുകയായിരുന്നു.

Top