പേഴ്‌സണല്‍ ഫേവറൈറ്റ്; കരിയറില്‍ പ്രിയപ്പെട്ട മത്സരങ്ങള്‍ ഇവ രണ്ടും

ന്യൂഡല്‍ഹി: കോഹ്‌ലിയുടെ ‘പേഴ്‌സണല്‍ ഫേവറൈറ്റാ’യ മത്സരം ഏതായിരിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരം കേട്ട ഞെട്ടി ആരാധകര്‍. 2011ലെ ശ്രീലങ്കക്കെതിരായ ഏകദിന ലോകകപ്പ് ഫൈനല്‍. സെവാഗും സച്ചിനും പുറത്തായശേഷം നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ കോഹ്‌ലി ഗൗതം ഗംഭീറിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

35 റണ്‍സായിരുന്നു കോഹ്‌ലി അന്ന് നേടിയത്. കരിയറില്‍ എന്നും ഓര്‍മിക്കുന്ന മറ്റൊരു മത്സരം 2016ലെ ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലാണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുത്ത് കോഹ്‌ലി പറഞ്ഞു. 82 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിയുടെ മികവില്‍ ഓസീസിനെ കീഴടക്കി ഇന്ത്യ സെമിയിലെത്തിയിരുന്നു. സെമിയില്‍ വിന്‍ഡിസാനോട് തോറ്റ് പുറത്തായി.

കൊവിഡ് 19നെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ പുനരാരംഭിച്ചാലും മുമ്പുണ്ടായിരുന്ന മാസ്മരിക അന്തരീക്ഷം തിരിച്ചുവരുമോ എന്ന് സംശയമാണെന്ന് കോഹ്‌ലി പറഞ്ഞു. കാണികളില്ലാതെ മത്സരങ്ങള്‍ നടത്തിയാലും അത് കളിക്കാരുടെ പോരാട്ടവീര്യത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കോഹ്‌ലി പറഞ്ഞു.

Top