പുതുവര്‍ഷത്തില്‍ രണ്ട് റെക്കോർഡുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി

ഇന്‍ഡോര്‍: റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പുതുവര്‍ഷത്തില്‍ രണ്ട് റെക്കോർഡുകള്‍ കൂടി സ്വന്തം. ഈ വര്‍ഷത്തെ ആദ്യ ഇന്നിംഗ്സില്‍ തന്നെ കോഹ്‌ലി രണ്ട് റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്.

രണ്ടാം ടി20യിലാണ് ഇന്ത്യന്‍ നായകന്‍ ഈ റെക്കോഡുകള്‍ നേടിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 17 പന്തില്‍ പുറത്താകാതെ 30 റണ്‍സ് ആണ് താരം നേടിയത്. ഇതോടെ അന്താരാഷ്ട്ര ടി20യില്‍ വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം കൂടിയാണ് താരത്തിന്റെ കൈകളില്‍ എത്തിയത്.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസി കരസ്ഥമാക്കിയ നേട്ടം കൂടിയാണ് കോഹ്‌ലി ഇപ്പോള്‍ തകർത്തത്. 31 ഇന്നിംഗ്സില്‍ ആണ് ഫാഫ് ആയിരം ക്ലബിലെത്തിയത്. എന്നാല്‍ കോഹ്‌ലിക്ക് ഒരു ഇന്നിംഗ്സ് കുറവേ വേണ്ടിവന്നുള്ളൂ. ടി20യില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് കോഹ്‌ലി.

Top