രച്ചിന്‍ രവീന്ദ്രയ്ക്ക് നേരെ രോഷപ്രകടനം നടത്തി വിരാട് കോഹ്ലി;പ്രതിഷേധിച്ച് ആരാധകര്‍

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം രച്ചിന്‍ രവീന്ദ്രയ്ക്ക് നേരെ രോഷപ്രകടനം നടത്തി വിരാട് കോഹ്ലി. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തിലാണ് സംഭവം. ചെന്നൈയ്ക്കായി ബാറ്റിംഗിനിറങ്ങിയ രച്ചിന്‍ രവീന്ദ്ര അടിച്ചുതകര്‍ത്തു. 15 പന്തുകള്‍ മാത്രം നേരിട്ട കിവീസ് താരം 37 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് വിജയിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. 20 പന്തില്‍ 21 റണ്‍സാണ് വിരാട് കോഹ്ലിക്ക് മത്സരത്തില്‍ നേടാനായത്.

ഒടുവില്‍ സ്പിന്നര്‍ കരണ്‍ ശര്‍മ്മയാണ് രവീന്ദ്രയുടെ വിക്കറ്റെടുത്തത്. കരണിന്റെ പന്ത് സ്ലോഗ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച രവീന്ദ്രയെ ഡീപ് ബാക്ക്വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ വിരാട് കോഹ്ലി പിടികൂടി. പിന്നാലെ ആവേശഭരിതനായ കോഹ്ലി രവീന്ദ്രയ്ക്ക് നേരെ രോക്ഷം കൊള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായികഴിഞ്ഞു.

Top