സ്വപ്‌ന തുല്യമായ ആ നിമിഷങ്ങള്‍ പങ്ക് വച്ച് ഇന്ത്യന്‍ നായകന്‍ വീരാട് കൊഹ്ലി

virat

രാധകര്‍ തനിക്ക് നല്‍കിയ സ്വപ്‌ന തുല്യമായ നിമിഷത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വീരാട് കൊഹ്ലി. വിന്‍ഡിസ് പര്യടനത്തിന് മുമ്പ് ഇന്ത്യയില്‍ വെച്ച് ആരാധകര്‍ നല്‍കിയ സ്വപ്ന തുല്യമായ നിമിഷത്തിന്റെ വീഡിയോയാണ് താരം പങ്ക് വച്ചിരിക്കുന്നത്. ഒരു പ്രാമേഷനുമായി ബന്ധപ്പെട്ട് മുംബൈയിലെ മാളിലെത്തിയപ്പോഴായിരുന്നു ആ സംഭവം.

കൊഹ്‌ലിയെ കാണുന്നതിനായി മാളിന്റെ ഓരോ നിലയിലുമായി തിങ്ങി കൂടിയ ആരാധകര്‍ ഉയര്‍ത്തിയ ആരവമാണ് താരത്തിന്റെ മനസ് തൊട്ടത്. സ്വപ്ന തുല്യമായ അനുഭവം എന്ന് പറഞ്ഞാണ് കൊഹ്‌ലി ഇതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Top