കോഹ്‌ലി തന്നെ ‘റണ്‍സ്’ നായകന്‍! നാലാം വര്‍ഷവും റെക്കോര്‍ഡ് സ്വന്തം അക്കൗണ്ടില്‍

കട്ടക്ക്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഭിമാനമാണ് നായകന്‍ വിരാട് കോഹ്‌ലി . തുടര്‍ച്ചയായ നാലാം വര്‍ഷവും റണ്‍സ് റെക്കോര്‍ഡ് സ്വന്തമാക്കി കോഹ്ലി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ റണ്‍സ് നേടുന്ന നേട്ടമാണ് കോഹ്‌ലിയെ തേടിയെത്തിയത്.

കട്ടക്ക് ഏകദിനത്തിന് മുമ്പ് കോലിയെക്കാല്‍ ഒമ്പത് റണ്‍സ് മുന്നിലായിരുന്നു രോഹിത് ശര്‍മ. എന്നാല്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ രോഹിത്തിനെക്കാള്‍ റണ്‍സ് നേടിയ കോലി റെക്കോഡ് സ്വന്തം പേരിലാക്കുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന്റെ അക്കൗണ്ടില്‍ 2442 റണ്‍സാണെങ്കില്‍ നായകന്‍ 2455 റണ്‍സ് നേടിയാണ് ഒന്നാമതെത്തിയത്.

പാകിസ്ഥാന്‍ താരം ബാബര്‍ അസം 2082 റണ്‍സുമായി മൂന്നാം സ്ഥാനത്താണുള്ളത്. 1820 നേടിയ ന്യൂസിലന്‍ഡ് താരം റോസ് ടെയ്ലര്‍ നാലാമതും അഞ്ചാം സ്ഥാനം സ്വന്തമാക്കി ജോ റൂട്ട് 1790 റണ്‍സുമായി പിന്നാലെയുണ്ട്.

Top