പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല: വിരാട് കൊഹ്‌ലി

ഗുവാഹത്തി: ”പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല… ”പ്രതികരിച്ച് വിരാട് കൊഹ്‌ലി. ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പര നാളെ ഗുവാഹത്തിയില്‍ നടക്കാനിരിക്കയാണ് കൊഹ്‌ലി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കനത്ത പ്രക്ഷോഭമായിരുന്നു ഇവിടെ നടന്നിരുന്നത്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്.

”പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ ആളല്ല. അത് ഉചിതവുമല്ല. മാത്രമല്ല, ഗുവാഹത്തിയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഈ പട്ടണം സുരക്ഷിതമാണ്.”- കോലി

പോസ്റ്ററോ ബാനറുകളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് അനുവദിക്കില്ലെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രമണ്‍ ദത്ത പറയുകയും ചെയ്തു.

Top