11 വര്‍ഷത്തോളം കൂടെയുണ്ടായിരുന്നവന്‍; വളര്‍ത്തുനായയുടെ വിയോഗം അറിയിച്ച് കോഹ്ലി

ന്യൂഡല്‍ഹി: വളര്‍ത്തുനായയുടെ വിയോഗ വാര്‍ത്ത പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും. 11 വര്‍ഷത്തോളം കോലിക്കൊപ്പമുണ്ടായിരുന്ന വളര്‍ത്തു നായ ബ്രൂണോയുടെ വിയോഗവാര്‍ത്തയാണ് ിരുവരും പങ്ക് വച്ചത്. പ്രിയ ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നു.

11 വര്‍ഷം കൊണ്ട് ആയുഷ്‌കാല ബന്ധം സ്ഥാപിച്ചാണ് നീ ഞങ്ങളെ വിട്ടുപോവുന്നത്. കൂടുതല്‍ മികച്ച ഇടത്തിലേക്കാണ് നിന്റെ യാത്ര. അവന്റ ആത്മാവിന് ദൈവം നിത്യശാന്തി നല്‍കട്ടെ. ബ്രൂണോയുടെ ചിത്രം പങ്കുവെച്ച് കോഹ്‌ലി കുറിച്ചു. ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നു എന്നായിരുന്നു കോഹലിക്കും ബ്രൂണോയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് അനുഷ്‌കയുടെ കുറിപ്പ്.

View this post on Instagram

♥️ Bruno ♥️ RIP ♥️

A post shared by AnushkaSharma1588 (@anushkasharma) on

Top