വിരാട് കോലിയുടെ ഐപിഎല്‍ യാത്രയ്ക്ക് 23 കോടി 78 ലക്ഷം രൂപ

വിരാട് കോലിയുടെ വിജയയാത്രയ്ക്ക് 23 കോടി 78 ലക്ഷം രൂപ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ പത്തു വര്‍ഷത്തെ ഐപിഎല്‍ ജൈത്രയാത്ര ചിത്രീകരിക്കുന്ന പെയിന്റിംഗിനാണ് ഈ റെക്കോര്‍ഡ് തുക ലഭിച്ചിരിക്കുന്നത്.

പ്രമുഖ ചിത്രകാരന്‍ സാഷ ജാഫ്രി വരച്ച വിരാടിന്റെ പെയിന്റിംഗ് ഇന്ത്യന്‍ വംശജനും സ്‌കോട്‌ലന്‍ഡ് ആസ്ഥാനമായ പിജി പേപ്പേഴ്‌സ് കമ്പനിയുടെ സിഇഒയുമായ പൂനം ഗുപ്തയാണ് വാങ്ങിയത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിരാട് കോലി ഫൗണ്ടേഷന്‍ നടത്തിയ വിരുന്നിലായിരുന്നു ചിത്രത്തിന്റെ ലേലം നടന്നത്.

ഡേവിഡ് ബെക്കാം, എംഎസ് ധോണി, യുവരാജ് സിംഗ് തുടങ്ങിയവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പെയിന്റിങ് നല്‍കിയിട്ടുള്ള ചിത്രകാരനാണ് സാഷ ജാഫ്രി.

Top