Virat Kohli named captain of the year, Ben Stokes best batsman at awards

ന്യൂഡല്‍ഹി:വിരാട് കോഹ്‌ലിയെ ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

ടെസ്റ്റുകളില്‍ ഇന്ത്യയെ തുടര്‍ച്ചയായ വിജയങ്ങളിലേക്കു നയിച്ചതാണു കോഹ്‌ലിക്കു തുണയായത്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിന്റെതാണു മികച്ച ടെസ്റ്റ് ബാറ്റിങ് പ്രകടനം.

ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റുവര്‍ട്ട് ബ്രോഡ് മികച്ച ബോളിങ് പ്രകടനത്തിനുടമയായി. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്ക് മികച്ച ബാറ്റിങ് പ്രകടനത്തിനും വിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ മികച്ച ബോളിങ് പ്രകടനത്തിനും ഉടമയായി.

ട്വന്റി-20യില്‍ വിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റേതാണു മികച്ച ബാറ്റിങ്. ബംഗ്ലദേശ് താരം മുസ്തഫിസുര്‍ റഹ്മാന്‍ മികച്ച ട്വന്റി-20 ബോളറായി. ബംഗ്ലദേശി താരം മെഹദി ഹസന്‍ മിറാസാണ് മികച്ച അരങ്ങേറ്റതാരം.

മുന്‍ രാജ്യാന്തര താരങ്ങളായ ഇയാന്‍ ചാപ്പല്‍, മഹേല ജയവര്‍ധനെ. റമീസ് രാജ, മാര്‍ക്ക് ബുച്ചര്‍, ഡാരില്‍ കുള്ളിനന്‍, ആകാശ് ചോപ്ര എന്നിവരടക്കമുള്ള വിദഗ്ധരും സ്‌പോര്‍ട്‌സ് ലേഖകരും അടങ്ങിയ സമിതിയാണ് 10-ാം വര്‍ഷത്തെ പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

ടെസ്റ്റ്, ട്വന്റി-20 ബാറ്റിങ് പ്രകടനങ്ങളില്‍ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സുകളും അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നു. ഇതാദ്യമായി വനിതാ ക്രിക്കറ്റ് താരങ്ങളെയും പുരസ്‌കാരത്തിനു തിരഞ്ഞെടുത്തിട്ടുണ്ട്

Top