ഏറ്റവും വിലയേറിയ സെലിബ്രിറ്റി; മൂന്നാം വര്‍ഷവും കോഹ്‌ലി തന്നെ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റിയായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 39 ശതമാനം ഉയര്‍ന്ന് 237.5 മില്യണ്‍ ഡോളറിലെത്തി (1691 കോടിയോളം രൂപ) എന്നാണ് ഡഫ് ആന്‍ഡ് ഫെല്‍പ്സിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരം.

ഇതോടെ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കോഹ്‌ലി ഈ ബഹുമതിക്ക് അര്‍ഹനാകുന്നത്. ബ്രാന്‍ഡ് മൂല്യം നിശ്ചയിക്കുന്നത് പരസ്യത്തില്‍ നിന്നുള്ള വരുമാനവും മറ്റും കണക്കാക്കിയാണ്.

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി ഒന്‍പതാം സ്ഥാനത്താണ് ഉള്ളത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ 15-ാം സ്ഥാനത്തും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20-ാം സ്ഥാനത്തുമാണ്.

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. 104.5 മില്യണ്‍ ഡോളര്‍ (744 കോടിയോളം രൂപ) ബ്രാന്‍ഡ് മൂല്യം. മൂന്നാം സ്ഥാനത്ത് -93.5 മില്യണ്‍ ഡോളര്‍ (666 കോടിയോളം രൂപ).

Top