ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും വിരാട് കോഹ്‌ലി വിട്ടുനില്‍ക്കാന്‍ സാധ്യത

മുംബൈ: ഡിസംബറില്‍ നടക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങളില്‍ നിന്ന് വിരാട് കൊഹ്‌ലി വിട്ടുനില്‍ക്കുമെന്ന് സൂചന.

പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കാരണം വ്യക്തിപരമായ കാരണങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെ വന്നാല്‍ ഒരു ടെസ്റ്റും, മൂന്ന് വീതം ഏകദിന ട്വന്റി-20 മത്സരങ്ങളും കൊഹ്‌ലിക്ക് നഷ്ടമാകും.

ഇന്ത്യയില്‍ മൂന്നു വീതം ടെസ്റ്റ് ഏകദിന ട്വന്റി-20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കുള്ളത്. നവംബര്‍ 16 മുതല്‍ ഡിസംബര്‍ 24വരെയാണ് ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം.

അതേസമയം ജനുവരിയിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കൊഹ്‌ലി തിരിച്ചെത്തിയേക്കും. തിങ്കളാഴ്ച്ചയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക.

മത്സരത്തില്‍ നിന്നും കൊഹ്‌ലി വിട്ടു നിന്നാല്‍ അത് ഇന്ത്യയ്ക്ക തിരിച്ചടിയാകും.

Top