ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ മികച്ച താരമാണ് വിരാട് കോലിയെന്ന് ഓസീസ് താരം

കദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ മികച്ച താരമാണ് വിരാട് കോലിയെന്ന് ഓസീസ് താരം ഉസ്മാന്‍ ഖവാജ. സച്ചിനേക്കാള്‍ കുറവ് മത്സരങ്ങള്‍ മാത്രം കളിച്ച് സച്ചിന്റെ പല നേട്ടങ്ങളും കോലി സ്വന്തമാക്കി എന്ന് പറഞ്ഞാണ് ഖവാജയുടെ വാക്കുകള്‍.

284 ഏകദിനങ്ങളാണ് കോലി ഇതുവരെ കളിച്ചത്. 13239 റണ്‍സ് ആണ് കോലിയുടെ അക്കൗണ്ടിലുള്ളത്. നേടിയത് 47 സെഞ്ചുറികളും. സച്ചിന്‍ ഏകദിനത്തില്‍ നേടിയത് 49 സെഞ്ചുറികളും. ഏകദിന ലോകകപ്പില്‍ തന്നെ സച്ചിന്റെ ഏകദിനത്തിലെ സെഞ്ചുറി റെക്കോര്‍ഡ് കോലി തകര്‍ക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഫോക്‌സ് ക്രിക്കറ്റില്‍ ബ്രാഡ് ഹാഡിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഖവാജ. ഏകദിനത്തില്‍ സച്ചിന്‍ നേടിയ സെഞ്ചുറികളുടെ അടുത്തെത്തി കഴിഞ്ഞു കോലി. സച്ചിനേക്കാള്‍ കുറവ് മത്സരമാണ് കോലി കളിച്ചത്. ഞങ്ങള്‍ വളര്‍ന്നു വരുന്ന സമയം സച്ചിനായിരുന്നു ബെഞ്ച് മാര്‍ക്ക്. എന്നാല്‍ കോലി ഇപ്പോള്‍ ചെയ്യുന്നത് പോലെ വേറൊരു താരവും ചെയ്തിട്ടില്ല, ഖവാജ പറയുന്നു.

 

 

Top