കോഹ്‌ലിയുടെ പ്രകടനത്തില്‍ ചിരിച്ച് ഹര്‍ഭജന്‍ സിംഗ്; വീഡിയോ വൈറൽ

ഇന്‍ഡോര്‍: പരിശീലന സമയത്തുള്ള കോഹ്‌ലിയുടെ പ്രകടനമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ അനുകരിച്ചായിരുന്നു കോഹ്‌ലി ആരാധകരെ ചിരിപ്പിച്ചത്. താരത്തിന്റെ അനുകരണത്തിൽ ഹർഭജൻ സിങ്ങും ചിരിക്കുന്നത് വീഡിയോയിൽ കാണാം.

കളിക്കളത്തില്‍ വളരെ കാര്‍ക്കശ്യക്കാരനായ കോഹ്‌ലിയുടെ ഈ പ്രകടനമാണ് ഏറെ ശ്രദ്ധ നേടുന്നത്. കോഹ്‌ലി അനുകരിക്കുന്ന സമയത്ത് അടുത്ത് ഉണ്ടായിരുന്ന കമന്റേറ്ററായ ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പത്താനെയും ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചു.കോഹ്‌ലിക്കൊപ്പം സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലുമുണ്ടായിരുന്നു.

Top