ഐപിഎല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് വിരാട് കോലി

പിഎല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍. ലീഗില്‍ 500 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലാണ് കോലിയെത്തിയത്. ഡല്‍ഹി കാപിറ്റല്‍സിന്റെ ശിഖര്‍ ധവാന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തില്‍ രണ്ട് ഫോറുകള്‍ നേടിയതോടെയാണ് കോലിക്ക് റെക്കോര്‍ഡ് ബുക്കില്‍ കയറിപ്പറ്റിയത്. കോലിയുടെ 187-ാം ഐപിഎല്‍ മത്സരമായിരുന്നു ഇത്. പട്ടികയില്‍ മുന്നിലുള്ള ശിഖര്‍ ധവാന്റെ പേരില്‍ 575 ബൗണ്ടറികളാണുള്ളത്. സുരേഷ് റെയ്ന(493), ഗൗതം ഗംഭീര്‍(491), ഡേവിഡ് വാര്‍ണര്‍(485) എന്നിവരാണ് കോലിക്ക് പിന്നില്‍.

Top