ഡേ നൈറ്റ് മത്സരം: പച്ചകൊടി കാട്ടി ഇന്ത്യന്‍ നായകനും

ടെസ്റ്റ് ക്രിക്കറ്റിന്റെ പുതിയ ഫോര്‍മാറ്റായ ഡേ നൈറ്റ് മല്‍സരത്തില്‍ ഇന്ത്യയും ഒരു കൈ നോക്കാനൊരുങ്ങുന്നു.സൗരവ് ഗാംഗുലി, ബിസിസിഐ യുടെ പ്രസിഡന്റായി ചുമതലയേറ്റതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ഡേ നൈറ്റ് മല്‍സരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പകല്‍ – രാത്രി ടെസ്റ്റ് മത്സരത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യന്‍ ടീം ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നതിനോട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സമ്മതം മൂളിയെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ടെസ്റ്റ് ക്രിക്കറ്റില്‍ കുറഞ്ഞു വരുന്ന ആരാധകരുടെ സാന്നിദ്ധ്യം എല്ലാവരും ആലോചിച്ചെന്നും ടി20 ക്രിക്കറ്റ് മറ്റു ഫോര്മാറ്റുകള്‍ക്ക് കടുത്ത വെല്ലുവിളിയാണെന്നും അതുകൊണ്ട് ടെസ്റ്റില്‍ ഒരു മാറ്റം ആവശ്യമാണെന്നും ഗാംഗുലി പറഞ്ഞു.

കോഹ്ലിയും താല്പര്യം പ്രകടിപ്പിച്ചതോടെ ഇന്ത്യയിലും ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ അധികം വൈകാതെ വരുമെന്ന് ഉറപ്പായി.

Top