‘വോക്കി ടോക്കി’ ഉപയോഗിച്ചതിന് വിരാട് കൊഹ്‌ലിക്ക് ഐസിസിയുടെ ‘ക്ലീന്‍ ചിറ്റ്’

ഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരായുള്ള ആദ്യ ഏകദിനത്തിനിടയില്‍ അനുവാദമില്ലാതെ ‘വോക്കി ടോക്കി’ ഉപയോഗിച്ചതിന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് ഐസിസിയുടെ ക്ലീന്‍ ചിറ്റ്.

ഡഗ്ഔട്ടില്‍ ഇരിക്കുമ്പോള്‍ വോക്കി ടോക്കിയില്‍ വിരാട് സംസാരിക്കുന്ന ദൃശ്യം നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

മല്‍സരത്തിനിടയില്‍ താരങ്ങള്‍ ഇത്തരം ആശയവിനിമയോപാധികള്‍ ഉപയോഗിക്കുന്നത് ഗുരുതര ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് കൊഹ്‌ലിക്കു ഐസിസി ക്ലീന്‍ ചിറ്റ് നല്‍കിയത്.

താരങ്ങള്‍ ഡ്രസിംഗ് റൂമിലും ഗ്രൗണ്ടിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഐ.സി.സിയുടെ നിയമം.

അതേസമയം ടീം മാനേജ്‌മെന്റിലെ ആളുകള്‍ക്കും കളിക്കാര്‍ക്കും വോക്കി ടോക്കി ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്നും ഐസിസി പ്രതിനിധി വ്യക്തമാക്കി.

അംപയര്‍മാരും മാച്ച് റഫറിമാരും വോക്കി ടോക്കി ഉപയോഗിക്കുന്നത് പതിവാണ്.

എന്നാല്‍ സ്റ്റേഡിയത്തിലെ മാനേജരുടെ അനുവാദത്തോടെയാണ് കൊഹ്‌ലി വോക്കി ടോക്കി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top