വേദനകൊണ്ട് പുളഞ്ഞ് റായിഡു; ചിരിയടക്കാനാകാതെ കൊഹ്ലി, വീഡിയോ വൈറല്‍

ഓവല്‍: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിനിടയിലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂസീലന്‍ഡ് ഫീല്‍ഡറുടെ ഏറ് ദേഹത്തുകൊണ്ട് വീണ അമ്പാട്ടി റായിഡുവും അതുകണ്ട് പൊട്ടിച്ചിരിക്കുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുമാണ് ആ വീഡിയോയിലുള്ളത്.

ഇന്ത്യയുടെ ഇന്നിങ്സിന്റെ 39-ാം ഓവറിലായിരുന്നു സംഭവം നടന്നത്. ഇഷ് സോധിയുടെ പന്തില്‍ ഡീപ് കവറിലേക്ക് കളിച്ച കൊഹ്ലി സിംഗിളെടുത്തു. ബാറ്റിന്‍ എന്‍ഡിലേക്ക് ഓടിയെത്തിയ അമ്പാട്ടി റായിഡുവിന് അതിനിടയില്‍ ഒരേറു കൊണ്ടു. ബൗണ്ടറി ലൈനിനരികില്‍ നിന്ന് ട്രെന്‍ഡ് ബൗള്‍ട്ടിന്റെ ത്രോ വരുന്നത് റായിഡു കണ്ടില്ല. പിച്ച് ചെയ്ത പന്ത് നേരെ കൊണ്ടത് റായിഡുവിന്റെ മുതുകിലായിരുന്നു. ഏറുകൊണ്ടതോടെ വേദനകൊണ്ട് റായിഡു കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന് മുന്നില്‍ മുട്ടുകുത്തിയിരുന്നു. റായിഡുവിന്റെ ഈ ആക്ഷനുകളെല്ലാം കണ്ട് കൊഹ്ലിക്ക് ചിരിയടക്കാനായില്ല.
https://vimeo.com/313500240
ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. റായിഡു വീണപ്പോള്‍ ചിരിക്കുക മാത്രം അല്ല റായിഡുവിന് അടുത്തെത്തി പരിക്കൊന്നുമില്ലെന്ന് ഉറപ്പു വരുത്താനും കൊഹ്ലി മറന്നില്ല.

Top