ഒസിസ് മണ്ണില്‍ കൊഹ്‌ലിക്കൊപ്പം ചരിത്രവിജയം ആഘോഷിച്ച് അനുഷ്‌ക ശര്‍മ;ചിത്രങ്ങള്‍ വൈറല്‍

സ്വന്തം മണ്ണില്‍ ഓസിസിനെ അടിയറവു പറയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീം. ടെസ്റ്റ് പരമ്പരയില്‍ ചരിത്രനേട്ടം സ്വന്തമാക്കിയതിന്റെ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇന്ത്യന്‍ നായകനൊപ്പം ഈ സന്തോഷം ആഘോഷിക്കാന്‍ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയുമുണ്ട്. കൊഹ്ലിക്കൊപ്പം സന്തോഷം പങ്കുവെച്ച് സിഡ്‌നിയില്‍ നടക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.


‘വന്നു, കീഴടക്കി’ എന്ന അടിക്കുറിപ്പോടെ അനുഷ്‌ക ശര്‍മ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. കപ്പിന് മുത്തമിടുന്ന കൊഹ്ലിയെയും വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെയും ചിത്രങ്ങളാണ് അനുഷ്‌ക ആരാധകര്‍ക്കായി പങ്കുവച്ചത്.

മഴ തടസ്സപ്പെടുത്തിയെങ്കിലും നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1നാണ് ഇന്ത്യ വിജയിച്ചത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പേര്‍ത്തില്‍ ഓസീസ് തിരിച്ചുവന്നു. എന്നാല്‍ മെല്‍ബണില്‍ വിജയിച്ച് ഇന്ത്യ ലീഡ് നേടി. സിഡ്‌നിയില്‍ മഴ കളിമുടക്കിയതോടെ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ചരിത്ര വിജയത്തോടെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയും വിരാട് കൊഹ്ലി സ്വന്തമാക്കി.

Top