അസറുദ്ദീന്റെയും ക്രിസ് ഗെയിലിന്റെയും റെക്കോര്‍ഡ് മറികടന്ന് കൊഹ്‌ലി

virat-kohli

ജൊഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ മികച്ച നേട്ടമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന നാലാം ഏകദിനത്തില്‍ കൊഹ്‌ലി 75 റണ്‍സ് നേടിയിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമായി മാറിയിരിക്കുകയാണ് കൊഹ്‌ലി. ലോകത്തില്‍ 16-ാം സ്ഥാനത്താണ് താരം.

മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനെ പിന്നിലാക്കിയിരിക്കുകയാണ് താരം. 9,378 റണ്‍സാണ് അസറുദ്ദീന്റെ പേരിലുണ്ടായിരുന്നത്. ഇത് 9,423 എന്ന നേട്ടത്തോടെ കൊഹ്‌ലി മറികടന്നു. കൂടാതെ 9,420 റണ്‍സുണ്ടായിരുന്ന വിന്‍ഡീസ് താരം ക്രിസ് ഗെയിലിനെയും ഇന്ത്യന്‍ നായകന്‍ പിന്നിലാക്കി.

Top