100 മില്ല്യൺ ക്ലബിൽ നേട്ടത്തിലെത്തുന്ന ആദ്യ ക്രിക്കറ്റ് താരമായി വിരാട് കോലി

ൻസ്റ്റഗ്രാമിൽ  100 മില്ല്യൺ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റർ  എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ്  ക്യാപ്റ്റൻ വിരാട് കോലി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ എന്നീ റെക്കോർഡുകളും കോലിക്ക് തന്നെ. ഇന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള രണ്ടാമത്തെ താരം നടി പ്രിയങ്ക ചോപ്രയാണ്.

ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സുള്ള അത്‌ലീറ്റുകളിൽ കോലി നാലാമതാണ്. 265 മില്ല്യൺ ഫോളോവേഴ്സുള്ള പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോ ആണ് പട്ടികയിൽ ഒന്നാമത്. 186 മില്ല്യൺ ഫോളോവേഴ്സുമായി ബാഴ്സലോണ നായകൻ ലയണൽ മെസി രണ്ടാം സ്ഥാനത്തുണ്ട്. 147 മില്ല്യൺ ഫോളോവേഴ്സുള്ള ബ്രസീൽ താരം നെയ്മറാണ് മൂന്നാമത്.

Top