സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോലി;അടിച്ചു നേടിയത് 12000 റൺസ്

കാൻബറ : ഏറ്റവും വേഗത്തിൽ 12000 ഏകദിന റൺസ് എന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോലി. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി മറികടന്നത്. ഇത്രയും റണ്‍സ് നേടാന്‍ 242 ഇന്നിങ്‌സുകളാണ് കോലിക്ക് വേണ്ടിവന്നത്. സച്ചിന്‍ 300 ഇന്നിങ്‌സില്‍ നിന്നായിരുന്നു 12,000 റണ്‍സെടുത്തത്. 11977 റൺസ് ഉണ്ടായിരുന്നപ്പോഴാണ് വിരാട് ഇന്ന് ക്രീസിലെത്തിയത്.

23 റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ 12000 ഏകദിന റൺസ് എന്ന റെക്കോഡും കോലിയുടെ പേരിലാവുകയായിരുന്നു. കോലി കളിക്കുന്ന 251ാം ഏകദിനമാണിത്. 60ന് അടുത്താണ് കോലിയുടെ ശരാശരി. ഇതില്‍ 43 സെഞ്ചുറികളും 59 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോലിയുടെ അരങ്ങേറ്റം. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോലി. 463 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ 18,426 റണ്‍സ് നേടിയിട്ടുണ്ട്. 44.83 ശരാശരിയിലാണ് സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത്. ഇതില്‍ 49 സെഞ്ചുറികളും 96 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.

മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് 12,000 റൺസ് തികച്ചവരുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്. 314 ഇന്നിങ്‌സില്‍ നിന്നാണ് പോണ്ടിംഗ് ഇത്രയും റണ്‍സെടുത്തത്. ഓസീസിനെതിരെ മൂന്നാം ഏകദിനത്തില്‍ കോലി 63 റണ്‍സിന് പുറത്തായിരുന്നു. 78 പന്തുകള്‍ നേരിട്ട കോലി അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 63 റണ്‍സെടുത്തത്.

Top