കൊഹ്‌ലിയുടെ ബാറ്റിങ് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ ബാറ്റിങ് കണ്ടിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക് ബ്രയര്‍ലി. എന്നാല്‍ മികച്ച ബാറ്റ്സ്മാനാണെങ്കിലും കൊഹ്‌ലിയുടെ അധികാര ഗര്‍വ് അപകടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച ക്ലാസുള്ള ബാറ്റ്‌സ്മാനാണ് കൊഹ്ലിയെന്നും, ബുദ്ധിമാനായ നായകനുമാണെന്നും, പക്ഷേ ക്യാപ്റ്റനനെന്ന നിലയില്‍ കൊഹ്‌ലി ഗ്രൗണ്ടിലെടുക്കുന്ന തീരുമാനങ്ങള്‍ സഹ താരങ്ങളെ ഭയപ്പെടുത്താന്‍ പര്യാപ്തമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പക്ഷേ അധികാര ഗര്‍വ് കാണിക്കുമ്പോള്‍ മറ്റ് വശങ്ങള്‍ കാണാതെ പോകുകയും ചെയ്യും. ഇത്തരത്തില്‍ അധികാര മനോഭാവം വച്ചു പുലര്‍ത്തുമ്പോള്‍ സഹതാരങ്ങളുടെ മനസിലുള്ള തന്ത്രങ്ങള്‍ അവര്‍ ക്യാപ്റ്റനുമായി പങ്കുവയ്ക്കാന്‍ വിസമ്മതിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹേന്ദ്ര സിങ് ധോണി മികച്ച ഏകദിന നായകനാണ്. അതേസമയം അദ്ദേഹം മികച്ച ടെസ്റ്റ് ക്യാപ്റ്റനാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ബ്രയര്‍ലി കൂട്ടിച്ചേര്‍ത്തു.

Top