വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും പ്രശ്നങ്ങള്‍ പരിഹരിച്ചു,കമന്ററി പറഞ്ഞത് ഗംഭീര്‍, താരത്തിന്റെ വാക്കുകള്‍ വൈറല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം വിരാട് കോലിയും അഫ്ഗാനിസ്ഥാന്‍ താരം നവീനുല്‍ ഹഖും തമ്മിലുള്ള സൗഹൃദ നിമിഷമായിരുന്നു.ലോകകപ്പ് മത്സരത്തിലെ ഹൈലൈറ്റ്. കഴിഞ്ഞ ഐപിഎല്‍ മത്സരത്തിനിടെ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ കോലിയും ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമായ നവീനും കൊമ്പുകോര്‍ത്തിരുന്നു.

നവീന്‍ ബാറ്റു ചെയ്യുന്നതിനിടെ വിരാട് കോലി ഷൂസിന്റെ അടിയിലെ മണ്ണ് ഇളക്കി താരത്തിനു നേരെ വിരല്‍ ചൂണ്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മത്സരത്തിനു ശേഷം ഗ്രൗണ്ടില്‍വച്ചു കോലിയും നവീനും തര്‍ക്കിച്ചതോടെ പ്രശ്‌നം വഷളായി. ലക്‌നൗ മെന്ററായ ഗൗതം ഗംഭീറും നവീനു വേണ്ടി കോലിയോടു തര്‍ക്കിച്ചു. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിരാട് കോലിക്കും നവീനുല്‍ ഹഖിനും അധികൃതര്‍ പിഴയും ചുമത്തി.

അതിനു ശേഷം ഇന്നലെയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. പിണക്കം മറന്ന് പരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും സൗഹൃദം പുതുക്കുന്ന കോലിയെയും നവീനെയുമായിരുന്നു ഗ്രൗണ്ടില്‍ കണ്ടത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കോലിയും നവീനും ഗ്രൗണ്ടില്‍വച്ച് തര്‍ക്കിച്ചത് വന്‍ വാര്‍ത്തയായിരുന്നു.

 

Top