കൊഹ്ലി – ധോണി കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തരാക്കും

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന ശക്തരാക്കുന്നത് ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടേയും, മഹേന്ദ്ര സിംഗ് ധോണിയുടേയും സാന്നിധ്യമാണെന്ന് മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്ററും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ഡാനി മോറിസണ്‍.

ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം കൊഹ്ലിയുടെ ആത്മവിശ്വാസം കൂട്ടുമെന്നും മത്സത്തിലെ ദുര്‍ഘട ഘട്ടത്തില്‍ ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും മോറിസണ്‍ പറഞ്ഞു. കൊഹ്ലി – ധോണി കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിനെ കൂടുതല്‍ കരുത്തരാക്കുമെന്നും ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തരായ ടീമായിരിക്കും ഇന്ത്യയുടേതെന്നും മോറിസണ്‍ പറഞ്ഞു.

Top