ഈ രണ്ട് താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു; ബൗളര്‍മാരെ പുകഴ്ത്തി കൊഹ്‌ലി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് അഡ്‌ലെയ്ഡില്‍ വിജയം കൈവരിച്ച ശേഷം ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ പുകഴ്ത്തി ക്യാപ്റ്റന്‍ വിരാട്കൊഹ്‌ലി രംഗത്ത്. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് കൊഹ്‌ലി ബൗളര്‍മാരുടെ പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.

ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലുമായി 20 വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു, നാല് ബൗളര്‍മാരുടേയും പ്രകടനത്തിലും ഏറെ സന്തോഷുണ്ട്. പൂജാരയും രഹാനെയും മികച്ച പ്രകടനം പുറത്തെടുത്തു. വരും മത്സരങ്ങളില്‍ മറ്റുള്ള ബാറ്റ്‌സ്മാന്മാരും കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം. ഓസ്‌ട്രേലിയയെ അപേക്ഷിച്ച് ഞങ്ങള്‍ തന്നെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വിജയം അര്‍ഹിച്ചതും ഞങ്ങള്‍ തന്നെയായിരുന്നുവെന്നുമാണ് കൊഹ്‌ലി പറഞ്ഞത്.

ഇന്ത്യന്‍ ടീമിലെ മധ്യനിരയെ കുറിച്ചും കൊഹ്‌ലി പറഞ്ഞു. കോഹ്‌ലിയും രഹാനെയും രോഹിത്തും പന്തും അടങ്ങിയ മധ്യനിരയ്ക്ക് കുറിച്ച് കൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല. പെര്‍ത്തില്‍ ഇത്തരം കാര്യങ്ങള്‍ മനസിലുറപ്പിച്ചാണ് ഇറങ്ങുന്നതെന്നും കൊഹ്‌ലി പറഞ്ഞു.

Top