വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ പിന്നെ ബാറ്റേന്തില്ല; മനസ് തുറന്ന് കൊഹ്‌ലി

ന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് നായകന്‍ വിരാട് കൊഹ്‌ലി. കളിക്കളത്തിലെ അര്‍പ്പണവും മികവുമാണ് താരത്തെ എല്ലാവരുടെയും പ്രിയപ്പെട്ട താരതാക്കിമാറ്റിയത്. ഇപ്പോളിതാ തന്റെ വിരമിക്കല്‍ സമയത്തെ കാര്യങ്ങളെക്കുറിച്ച് ആരാധകരോട് മനസ് തുറന്നിരിക്കുകയാണ് താരം.

‘എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ക്രിക്കറ്റില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു. വിരമിക്കലിന് ശേഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നാല്‍ അതിന് ശേഷം വീണ്ടും ബാറ്റേന്തുമെന്ന് കരുതുന്നില്ല,’ കൊഹ്‌ലി പറഞ്ഞു.

‘ക്രിക്കറ്റില്‍ എനിക്ക് നല്‍കാന്‍ കഴിയുന്നതെല്ലാം നല്‍കി കഴിഞ്ഞു എന്ന് തോന്നുന്ന ദിവസമായിരിക്കും കളി അവസാനിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പിന്നീട് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല. പിന്നീട് ഒരിക്കലും ക്രിക്കറ്റില്‍ എന്നെ കാണാനും സാധിക്കില്ല,’ കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Top