ആരാധകര്‍ നല്‍കിയ പ്രോത്സാഹനത്തിന് നന്ദി പറഞ്ഞ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കൊഹ്ലി

പിഎല്ലില്‍ അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ചെങ്കിലും ആരാധകര്‍ നല്‍കിയ പ്രോത്സാഹനത്തിന് നന്ദി അറിയിച്ച് വിരാട് കോഹ്ലി. ട്വിറ്ററിലൂടെയാണ് ബാംഗ്ലൂര്‍ നായകന്‍ ആരാധകരോടുള്ള നന്ദി അറിയിച്ചത്. ഈ സീസണില്‍ ബാംഗ്ലൂരിന് ആകെ 5 മത്സരം മാത്രമാണ് ജയിക്കാനായത്. അടുത്ത സീസണില്‍ മികച്ച പ്രകടനം ബാംഗ്ലൂര്‍ കാഴ്ചവെക്കുമെന്നും വിരാട് ട്വീറ്റ് ചെയ്തു

തുടര്‍ച്ചയായി തന്നെ ആദ്യആറ്‌ മത്സരങ്ങളില്‍ പരാജയപ്പെട്ടത്തോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു. എന്നാല്‍ പിന്നീട് മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചെങ്കിലും അവസാന സ്ഥാനത്ത് സീസണ്‍ അവസാനിപ്പിക്കാനായിരുന്നു ബാംഗ്ലൂരിന്റെ വിധി.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു ബാംഗ്ലൂര്‍ സീസണ്‍ അവസാനിപ്പിച്ചത്.

Top