അടുത്ത വര്‍ഷവും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഇതു പോലെ കളിക്കണം; വിരാട് കൊഹ്ലി

റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടി അടുത്ത വര്‍ഷവും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കൊഹ്‌ലി. സണ്‍റൈസേഴ്‌സിനെതിരെ 47 പന്തില്‍ 65 റണ്‍സ് നേടിയ ഏതേ ഫോമില്‍ തന്നെ താരം വീണ്ടും കളിക്കണമെന്ന ആഗ്രഹമാണ് കൊഹ്ലി പ്രകടിപ്പിച്ചത്.

ഷിമ്രണും ഗുര്‍കീരത്തും ഇന്നലെ മികച്ച രീതിയിലാണ് കളിച്ചത്.വളരെ നല്ല ഫോമിലാണ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കളിച്ചത്. ഗുര്‍കീരത്തും വളരെ മികച്ച രീതിയില്‍ തന്നെയാണ് തന്റെ ഇന്നിംഗ്‌സ് കാഴ്ച വെച്ചതെന്ന് കൊഹ്‌ലി പറഞ്ഞു. തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം ഗുര്‍കീരത്ത് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി.

Top