ഒ എന്‍ വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന്

തിരുവനന്തപുരം: ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങള്‍ രചിച്ച ഇദ്ദേഹം നാല്‍പ്പത് വര്‍ഷമായി ചലച്ചിത്ര ഗാനരചനയില്‍ സജീവമാണ്. ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന്റെ അഞ്ചാമത്തെ പുരസ്‌കാരമാണ്.

കവിയും ഗാനരചയിതാവുമായ വൈരവുത്തുവിന് 2003 ല്‍ പദ്മശ്രീയും 2014 ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ഡോ. എം ലീലാവതിക്കാണ് ലഭിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ എന്നിവര്‍ അടങ്ങിയ ജൂറിയാണ് ഒ എന്‍ വി സാഹിത്യ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇത്തവണ യുവസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല.

Top