ട്രെയിനറോടൊപ്പം ചുവടു വച്ച് ബോലിംഗോ ; സമുഹ മാധ്യമത്തില്‍ താരമായി ഗോറില്ല

gorilla123

തെറ്റാതെ ട്രെയിനറോടൊപ്പം ചുവടുവയ്ക്കുന്ന ഗോറില്ലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബോലിംഗോ എന്ന ഗോറില്ല തന്റെ പരിശീലകനായ റേച്ചലിന്റെ ചുവടുകള്‍ക്ക് അനുസരിച്ചാണ് പ്രകടനം നടത്തുന്നത്.

ഫ്‌ളോറിഡയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കായ ബുഷ്‌ ഗാര്‍ഡന്‍സ് തംപാ ബേയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് 34 സെക്കന്റ് നേരമുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

12 വയസുകാരനായ ഗോറില്ല തന്റെ 200 കിലോ ഭാരമുള്ള ശരീരം സ്വന്തം കൈയ്യില്‍ താങ്ങി നിര്‍ത്തി ട്രെയിനറുടെ ചുവടുകള്‍ക്ക് അനുസരിച്ച് മനോഹരമായാണ് നീങ്ങുന്നത്. നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേസമയം വീഡിയോ പങ്കുവെച്ചതിനെതിരെ സ്വതന്ത്ര മൃഗസംഗക്ഷണ പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. ഗോറില്ലയെ ഗ്ലാസിനുള്ളില്‍ താമസിപ്പിച്ചത് അതിന്റെ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്നും ഉത്തരവാദിത്തമില്ലായ്മയുമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനെ സ്വതന്ത്രമായി വിടണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top