മാര്‍ഗം കളി വേഷത്തില്‍ തിളങ്ങി മോഹന്‍ലാലും കൂട്ടരും വൈറലായി ചിത്രങ്ങള്‍

മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചട്ടയും മുണ്ടും ധരിച്ച് കാലില്‍ തളയും കാതുകളില്‍ കടുക്കനുമിട്ട് മാര്‍ഗം കളി വേഷത്തില്‍ മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോള്‍ ചിത്രത്തിലെ മാര്‍ഗം കളി രംഗത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മോഹന്‍ലാലിനൊപ്പം മാര്‍ഗം കളി വേഷത്തില്‍ നില്‍ക്കുന്ന ജോണി ആന്റണി, ഹരീഷ് കണാരന്‍, സലീം കുമാര്‍, അരിസ്റ്റോ സുരേഷ്, എന്നിവരെയും ചിത്രങ്ങളില്‍ കാണാം. ചിത്രത്തിലെ മെഗാ മാര്‍ഗം കളിയുടെ ചിത്രീകരണം മാളയിലാണ് നടക്കുന്നത്.

ചിത്രത്തില്‍ ഹണി റോസ് ആണ് നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, കൈലാസ്, സൗബിന്‍ ഷാഹിര്‍, സിദ്ദിഖ്, സലീം കുമാര്‍, ഹരീഷ് കനാരന്‍, ജോണി ആന്റണി, നന്ദു, സ്വാസിക തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top