‘ബാഹുബലി ട്രംപ്’ നീണാല്‍ വാഴട്ടെ; ഇന്ത്യന്‍ സുഹൃത്തുക്കളുടെ വീഡിയോ ട്രംപിന് പെരുത്ത് ഇഷ്ടായി

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. എല്ലാ ഒരുക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ്.

ട്രംപ് സന്ദര്‍ശത്തെ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് രാജ്യം ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനിടെ ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്.

എന്നാല്‍ ഈ വീഡിയെ സ്വയം ട്വീറ്റ് ചെയ്തിരിക്കുകയാണ് ട്രംപും. ഇന്ത്യയിലെ സുഹൃത്തുക്കള്‍ ചെയ്തതെന്ന കുറിപ്പോടെയാണ് അദ്ദേഹം ആ വീഡിയോ ഷെയര്‍ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും വീഡിയോയില്‍ ഇടം പിടിച്ചിട്ടുണ്ട്. ‘ജിയോ രെ ബാഹുബലി’ എന്ന ഗാനരംഗത്തിലാണ് ബാഹുബലിയായി ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രമ്യാകൃഷ്ണന്റെ ശിവകാമി ദേവിയെന്ന കഥാപാത്രമായാണ് മെലാനിയ എത്തുന്നത്.

ബാഹുബലി വാള്‍പ്പയറ്റ് നത്തുന്ന പോലെ ട്രംപ് യുദ്ധം ചെയ്യുകയും കുതിരയെ ഓടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോയില്‍ മകള്‍ ഇവാങ്ക ട്രംപിനെയും കാണാം. ഇന്ത്യയും അമേരിക്കയും ഒരുമിക്കുന്നു എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ട്വീറ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില് 17000 ലേറെ പേരാണ് ട്വീറ്റ് ഷെയര്‍ ചെയ്തത്.

Top