വൈറലായി മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വനിലെ ‘ഉല്ലാസ യാത്രകള്‍’

മേഷ് പിഷാരടിയുടെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. സിനിമയുടെ ലോക്കേഷന്‍ വിശേഷങ്ങള്‍ പിഷാരടി യഥാസമയം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ലോക്കേഷന്‍ ചിത്രങ്ങളൊക്കെയും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇപ്പോഴിതാ സിനിമയിലെ കലാസദന്‍ ട്രൂപ്പിന്റെ വാഹനത്തിന്റെ ചിത്രമാണ് പുതിയതായി പുറത്തു വന്നിരിക്കുന്നത്. രമേഷ് പിഷാരടി തന്നെയാണ് ഉല്ലാസ യാത്രകള്‍ എന്ന അടിക്കുറിപ്പോടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക മൂന്ന് വൃത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നാണ് വിവരം. ഗാനമേളകളിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. പുതുമുഖം വന്ദിത മനോഹറാണ് ചിത്രത്തില്‍ മമ്മൂക്കയുടെ നായികയായി എത്തുന്നത്.

മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രമേഷ് പിഷാരടിയും ഹരി പി. നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിംസിനാണ് സിനിമയുടെ വിതരണാവകാശം.

Top