വ്യത്യസ്തമാകണം അഭിമുഖമെന്നാഗ്രഹിച്ചു; അതി നാണ് മാങ്ങയെപ്പറ്റി ചോദിച്ചത്; അക്ഷയ് കുമാര്‍

പ്രധാനമന്ത്രിയോടൊപ്പമുള്ള വൈറലായ അഭിമുഖത്തിന് പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. നിസാരമായ ചോദ്യങ്ങള്‍ ചോദിച്ചതിലൂടെയാണ് അഭിമുഖം വൈറലാവുകയും ഏറെ വിമര്‍ശനം ഉയരുകയും ചെയ്തത്.

കാര്യമായ ഗവേഷണങ്ങള്‍ കൂടാതെയുള്ളതായിരുന്നു അഭിമുഖം. മനസില്‍ വന്ന ചോദ്യമെല്ലാം പ്രധാനമന്ത്രിയോട് ചോദിച്ചെന്നും അക്ഷയ് കുമാര്‍
പറഞ്ഞു. ഒരു മാധ്യമസ്ഥാപനം നടത്തിയ പരിപാടിക്കിടെയാണ് അക്ഷയ് കുമാര്‍ മറുപടി നല്‍കിയത്.

ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമാകണം അഭിമുഖമെന്ന് ആഗ്രഹിച്ചിരുന്നു. ചോദ്യങ്ങള്‍ ഒന്നും തന്നെ ആരും മുന്‍കൂട്ടി പഠിപ്പിച്ചതല്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. തന്നെ അഭിമുഖം ചെയ്തിട്ടുള്ള പലരും ഭക്ഷണതാല്‍പര്യങ്ങളെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു മാങ്ങയെപ്പറ്റി പ്രധാനമന്ത്രിയോട് ചോദിച്ചത്. പ്രധാനമന്ത്രിക്ക് മാങ്ങ കഴിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്, അദ്ദേഹവും ഒരു സാധാരണ മനുഷ്യനല്ലേയെന്ന് അക്ഷയ് കുമാര്‍ ചോദിക്കുന്നു.

അഭിനയത്തില്‍ തുടരുമെന്നും രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. എനിക്ക് രാജ്യത്തിന് നല്‍കാനുള്ളത് ചിത്രങ്ങളിലൂടെ നല്‍കുന്നുണ്ടെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Top