ആഗോള സൂപ്പര്‍ താരം ! ഇന്ത്യന്‍ നായകന് അഭിനന്ദന പ്രവാഹവുമായി ക്രിക്കറ്റ് ലോകം

Kohli

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തോല്‍വിയറിഞ്ഞെങ്കിലും നായകന്‍ വിരാട് കൊഹ്‌ലിക്ക് ക്രിക്കറ്റ് ലോകത്തുനിന്നും അഭിനന്ദനപ്രവാഹമാണ്.

ഇന്ത്യന്‍ പടയ്ക്കുവേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ കൊഹ്‌ലിയെ അഭിനന്ദിച്ച് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ, ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍, പാകിസ്ഥാന്‍ താരം ഷൊയബ് അക്തര്‍ എന്നിവര്‍ രംഗത്തെത്തി.

ആഗോള സൂപ്പര്‍ താരം എന്നാണ് ഓസീസ് നായകന്‍ സ്റ്റീവ് വോ കൊഹ്‌ലിയെ വിശേഷിപ്പിച്ചത്. ലോക ക്രിക്കറ്റിലെ എല്ലാ റെക്കാഡുകളും കൊഹ്‌ലി തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ താരങ്ങളായ പാക്കിസ്ഥാന്റെ ഷൊയ്ബ് അക്തറും ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്‌സണും കൊഹ്‌ലിയുടെ പ്രകടനത്തെ പ്രശംസിച്ചിട്ടുണ്ട്. വിരാട് രാജാവാണ് എന്നായിരുന്നു പീറ്റേഴ്‌സണിന്റെ ട്വീറ്റ്.

പിന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം മികച്ച സ്ട്രൈക്ക് റേറ്റില്‍ റണ്‍സ് കണ്ടെത്താനുള്ള കൊഹ്‌ലിയുടെ കഴിവാണ് അക്തറിനെ വിസ്മയിപ്പിച്ചത്.

ആദ്യ ഇന്നിംഗ്‌സിലെ 149 അടക്കം 200 റണ്‍സാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കൊഹ്‌ലി അടിച്ചെടുത്തത്.

Top