അനുഷ്‌കയുടെ സീറോയെ പുകഴ്ത്തിയ കൊഹ്‌ലിക്ക് കിട്ടിയത് എട്ടിന്റെ പണി

നുഷ്‌ക ശര്‍മയുടെ സീറോ സിനിമയെ പുകഴ്ത്തി ട്വിറ്ററില്‍ എഴുതിയ കൊഹ്‌ലിയെ കൊന്നു കൊല വിളിക്കുകയാണ് ആരാധകര്‍. അതെന്തിനാണ് അനുഷ്‌ക കൊഹ്‌ലിയുടെ ഭാര്യ അല്ലേ അപ്പോള്‍ ഭാര്യയുടെ സിനിമയെക്കുറിച്ച് കൊഹ്‌ലി നല്ല അഭിപ്രായം പറഞ്ഞാല്‍ അതിലെന്താണ് തെറ്റ് എന്നാകും ഇപ്പോള്‍ പലരും ആലോചിക്കുന്നത്. എന്നാല്‍ കാര്യമുണ്ട്,

ഓസിസുമായുള്ള മൂന്നാം ടെസ്റ്റിന് മുന്‍പുള്ള ഇടവേളയില്‍ വിരാട് കൊഹ്‌ലി ഭാര്യ അനുഷ്‌കയുടെ ഏറ്റവും പുതിയ സിനിമ സീറോ കാണാനെത്തിയിരുന്നു. മെല്‍ബണില്‍ സിനിമ കണ്ട് കഴിഞ്ഞ് ട്വിറ്ററില്‍ കൊഹ്‌ലി അഭിപ്രായവും എഴുതി. കൊഹ്‌ലിയുടെ അഭിപ്രായത്തെ ട്രോളുകയാണ് ആരാധകരിപ്പോള്‍.

‘സീറോ നന്നായി ആസ്വദിച്ചു. എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയായി ചെയ്തിട്ടുണ്ട് സിനിമയില്‍. അനുഷ്‌കയുടെ പ്രകടനം വളരെ ഇഷ്ടപ്പെട്ടു, കാരണം വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അത്. അനുഷ്‌ക ഗംഭീരമായി തന്നെ അഭിനയിച്ചു’വെന്നും കൊഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

സിനിമയെ കുറിച്ച് പൊതുവെ മോശം പ്രതികരണം ഉയരുന്നതിന് ഇടയില്‍ വന്ന കൊഹ്‌ലിയുടെ കമന്റിനെ ട്രോളുകയാണ് ആരാധകര്‍ കൊഹ്‌ലിയുടെ അക്കൗണ്ട് ഉപയോഗിക്കുന്നത് അനുഷ്‌കയാവും എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍. ഇന്ത്യന്‍ താരം രാഹുലും സീറോയെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരുന്നു.

Top