ഗുരുവായൂരില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് ദര്‍ശനം

ഗുരുവായൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ നാലമ്പലത്തിനകത്തേക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരോധനം മറികടന്ന് വിഐപികള്‍ക്ക് ദര്‍ശനം. കൊച്ചി നേവല്‍ കമാന്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയും മറ്റു നാലു പേരുമടങ്ങുന്ന സംഘത്തിനാണ് നാലമ്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിച്ചത്.

രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടങ്ങുന്ന സംഘത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നേരിട്ടു കൊണ്ടുവന്നാണ് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി അത്താഴപൂജയ്ക്ക് ശേഷവും ഇന്നു പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശനത്തിനും നാലമ്പലത്തിനുള്ളില്‍ വിഐപികള്‍ എത്തി. പുലര്‍ച്ചെ നാലര മുതലാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്കും പ്രദേശവാസികള്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിച്ചിട്ടുള്ളത്.

Top