വിപിന്റെ കൊലപാതകം, മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍

arrest

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനെ നടുറോഡില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരുടെ പേരോ വിവരങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.

ഇന്നലെ രാവിലെ 7:30 ഓടെ റോഡരികിലാണ് വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top