ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങി ‘മ്യൂസിക്കല്‍ ചെയര്‍’ ; റിലീസ് നാളെ

ലയാള സിനിമയിലെ രണ്ടാമത്തെ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങി വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത ‘മ്യൂസിക്കല്‍ ചെയര്‍’. മെയിന്‍സ്ട്രീം ടിവി ആപ്പ് എന്ന ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഞായറാഴ്ചയാണ് (5) റിലീസ്.

ഹോംലി മീല്‍സ്, ബെന്‍, വട്ടമേശ സമ്മേളനം എന്നീ സിനിമകള്‍ക്കു ശേഷം വിപിന്‍ ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് മ്യൂസിക്കല്‍ ചെയര്‍. മരണഭയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ രചനയും വിപിന്‍ ആറ്റ്‌ലി തന്നെ. സ്‌പൈറോഗിറയുടെ ബാനറില്‍ അലന്‍ രാജന്‍ മാത്യു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസ് ആയ ‘സൂഫിയും സുജാതയും’ വെള്ളിയാഴ്ചയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. സൂഫിയും സുജാതയും ആമസോണ്‍ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കാണ് കാണാന്‍ സാധിച്ചതെങ്കില്‍ ‘മ്യൂസിക്കല്‍ ചെയര്‍’ പേ ആന്‍ഡ് വാച്ച് വിഭാഗത്തിലുള്ള റിലീസ് ആണ്. ഇത്തരത്തിലുള്ള ആദ്യ മലയാളം റിലീസ് ആണ് ചിത്രമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു.

Top