ചട്ടങ്ങള്‍ ലംഘിച്ചും വിഐപി സുരക്ഷ ; പൊലീസ് ആസ്ഥാനത്ത് മാത്രം നിയമിച്ചിരിക്കുന്നത് 125 പേരെ

police

തിരുവനന്തപുരം: ആംഡ് എസ്‌ഐമാരെ മറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന ഉത്തരവ് കാറ്റില്‍പ്പറത്തി പൊലീസില്‍ ചട്ടങ്ങള്‍ ലംഘിച്ചും വിഐപി സുരക്ഷ. ഉന്നതരുടെ സുരക്ഷയ്ക്ക് പോകുന്നവരില്‍ അധികവും സ്ഥിരനിയമനം ലഭിക്കാത്തവരാണ്. പൊലീസ് ആസ്ഥാനത്ത് മാത്രം നിയമിച്ചിരിക്കുന്നത് 125 പേരെയാണ്.

ചട്ടങ്ങള്‍ മറികടന്ന് പൊലീസുകാരെ രാഷ്ട്രീയക്കാര്‍ ഒപ്പം നിര്‍ത്തുന്നുവെന്നും ആരോപണമുണ്ട്. മതസാമുദായിക നേതാക്കള്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമൊപ്പം പൊലീസുകാര്‍ ജോലി ചെയ്യുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയക്കാര്‍ക്കൊപ്പമുള്ളത് 276 പൊലീസുകാരും ജഡ്ജിമാര്‍ക്കൊപ്പം 146 പേരുമാണ്. കാലാവധി തീര്‍ന്നിട്ടും പൊലീസുകാരെ മടക്കി അയക്കുന്നില്ല.

ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതില്‍ 222 പേര്‍ ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്താണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മിക്കവരും ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങളുള്ളത്.

Top