വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ; സോബിയുമായി സിബിഐ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച കലാഭവന്‍ സോബിയുമായി സി.ബി.ഐ. സംഘം തെളിവെടുപ്പ് നടത്തി. സോബി കാര്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ പമ്പിന് സമീപവും അപകടസ്ഥലത്തും മംഗലപുരം പോലീസ് സ്റ്റേഷനിലുമാണ് സിബിഐ സംഘം തെളിവെടുപ്പ് നടത്തിയത്.

പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുമ്പോള്‍ ബാലഭാസ്‌കറിന്റെ നീല ഇന്നോവ കാര്‍ ഒരു സംഘം അടിച്ചുതകര്‍ത്തെന്നായിരുന്നു സോബിയുടെ മൊഴി. ഇതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരില്‍നിന്നും സി.ബി.ഐ. വിവരങ്ങള്‍ ശേഖരിച്ചു.

Top