വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; സിബിഐ കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണ സംഘം കലാഭവന്‍ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ സോബി ഹാജരായി.

ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് നേരത്തെ സോബി പറഞ്ഞിരുന്നു. അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത്. അപകടത്തിന് മുന്‍പ് നടന്ന കാര്യങ്ങള്‍ സിബിഐയോട് വിശദീകരിക്കുമെന്നും സോബി മാധ്യമങ്ങളോട് വ്യക്തമാക്കി.

Top