ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഡിജിപിയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണി ഡിജിപിയ്ക്ക് പരാതി നല്‍കി.

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാലയും മരണത്തിന് കീഴടങ്ങിയിരുന്നു. അപകടത്തില്‍ നിന്ന് ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മിയും(38), സുഹൃത്ത് അര്‍ജുനും (29) രക്ഷപ്പെട്ടിരുന്നു

എന്നാല്‍ അര്‍ജുന്റെ മൊഴിയില്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്നാണ്. പിന്നീട് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നല്‍കിയ മൊഴി അനുസരിച്ച് വാഹനം ഓടിച്ചിരുന്നത് അര്‍ജുനാണെന്നാണ്. ഇതാണ് അന്വേഷണം വേണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെടാന്‍ കാരണമായിരിക്കുന്നത്.

Top